സ്വീകരണവും ആദരവും

പാനൂർ: മുസ്​ലിം യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് സ്വീകരണവും മണ്ഡലം വൈറ്റ്ഗാർഡ് മെഡിചെയിൻ അംഗങ്ങൾക്ക് ആദരവും നടത്തി. പാനൂർ പി.പി. മമ്മു ഹാജി സ്മാരക ലീഗ് ഹൗസിൽ നടന്ന ചടങ്ങ് മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ എൻ.എ. അബൂബക്കർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ഒമ്പത് യൂത്ത് ലീഗ് പ്രവർത്തകരെ മുസ്​ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം പ്രസിഡൻറ്​ പൊട്ടങ്കണ്ടി അബ്​ദുല്ല ആദരിച്ചു. ലോക്​ഡൗൺ കാലത്ത് മണ്ഡലത്തിലും മണ്ഡലത്തിന് പുറത്തും വിദേശത്തും മരുന്നുകൾ എത്തിച്ച യൂത്ത് ലീഗി​ൻെറ സന്നദ്ധ സംഘടനയായ വൈറ്റ്ഗാർഡ് മെഡിചെയിൻ അംഗങ്ങൾക്കുള്ള ഉപഹാരം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സമീർ പറമ്പത്ത് വിതരണം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ്​ നൗഷാദ് അണിയാരം അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ നിയുക്ത ചെയർമാൻ വി. നാസർ മാസ്​റ്റർ, പി.കെ. ഷാഹുൽ ഹമീദ്, മഹമൂദ് കാട്ടൂർ, പി.പി.എ സലാം, ഇ.എ. നാസർ, ഡോ. എൻ. എ. മുഹമ്മദ് റഫീഖ്, കൊമ്പൻ മഹമൂദ് ഹാജി, എം.പി. കെ. അയ്യൂബ്, ടി.കെ. ഹാരിസ്, സാദിഖ് പാറാട്, ഇസ്മായിൽ നെല്ലൂർ,അർഷത്ത് മൂലക്കാൽ, ടി.പി. റമീസ്, വി. റഫീഖ്, യൂനസ് പട്ടാടം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.