കൃഷിസ്ഥലത്തി​െൻറ ചുറ്റുമതിൽ തകർത്തതായി പരാതി

കൃഷിസ്ഥലത്തി​ൻെറ ചുറ്റുമതിൽ തകർത്തതായി പരാതി കൂത്തുപറമ്പ്: ചെറുവാഞ്ചേരിക്കടുത്ത് പൂവത്തൂരിൽ സി.പി.എം നേതാവി​ൻെറ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തി​ൻെറ ചുറ്റുമതിൽ തകർത്തതായി പരാതി. ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം മമ്മാലി ദിവാകര​​ൻെറ സ്ഥലത്തി​ൻെറ ചുറ്റുമതിലാണ് ഭാഗികമായി തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 85 സെ​േൻറാളം വരുന്ന സ്ഥലത്തെ കൃഷി സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു മതിൽ കെട്ടിയിരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സമ്മതമില്ലാതെ മതിലിൽ ചുവരെഴുതുന്നതിന് ഒരു വിഭാഗം ശ്രമിച്ചിരുന്നുവെന്നും പൊലീസ് ഇടപെട്ടാണ് തടഞ്ഞതെന്നും ദിവാകരൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന് സി.പി.എം ആരോപിച്ചു. കണ്ണവം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.