ലീഗ് പ്രവർത്തക​െൻറ വീടിനുനേരെ ബോംബേറ്

ലീഗ് പ്രവർത്തക​ൻെറ വീടിനുനേരെ ബോംബേറ് പാനൂർ: കല്ലിക്കണ്ടിയിൽ മുസ്​ലിം ലീഗ് പ്രവർത്തക​ൻെറ വീടിനുനേരെ ബോംബേറ്. ഉതുക്കുമ്മൽ ഒരുമ നഗറിൽ വാർപ്പിൽ നാസറി‍ൻെറ വീടിന് നേരെ ബോംബെറിഞ്ഞതായാണ്​ പരാതി. വെള്ളിയാഴ്​ച പുലർച്ച മൂന്നര മണിയോടെയാണ് അക്രമം. ബോംബ്​ മതിലിൽ തട്ടി പൊട്ടിയതിനാൽ വീടിന് നാശം സംഭവിച്ചില്ല. അക്രമം നടത്തിയ സാമൂഹിക വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കൊളവല്ലൂർ പൊലീസ് സ്​ഥലത്തെത്തി അന്വേഷണം നടത്തി. വട്ടക്കയത്ത് ബി.ജെ.പി പ്രവർത്തക​ൻെറ വീടിനുനേരെ ബോംബെറിഞ്ഞതായി പരാതി ഇരിട്ടി: ഇരിട്ടി നഗരസഭയിലെ വട്ടക്കയത്ത് സ്ഥാനാർഥിയായി മത്സരിച്ച ബി.ജെ.പി പ്രവർത്തക​ൻെറ വീട്ടിന് നേരെ ബോംബെറ്. തെരഞ്ഞെടുപ്പിൽ വട്ടക്കയം വാർഡിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച കെ.പി. പ്രശോഭി​ൻെറ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച പുലർച്ച ബൈക്കിലെത്തിയ രണ്ടുപേർ ബോംബെറിയുകയായിരുന്നുവെന്ന് പ്രശോഭ് പറഞ്ഞു. ബൈക്കിൽ വീട്ടിന് മുന്നിലൂടെ പോയ സംഘം പിന്നീട് തിരിച്ചുവന്നാണ് ബോംബെറിഞ്ഞത്. ബോംബ് വീട്ടിന് മുന്നിലെ റോഡിൽ വീണ് പൊട്ടി. സി.പി.എമ്മുകാരാണ് അക്രമത്തിന് പിന്നിലെന്നും അവർ ആരോപിച്ചു. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷ്, കെ. ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തി. തെരഞ്ഞെടുപ്പിനെ തുടർന്ന് ഇരുവിഭാഗത്തെ പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നതായി പറയുന്നു. photo-irt bomb വട്ടക്കയത്ത് ബി.ജെ.പി സ്ഥാനാർഥി കെ.പി. പ്രശോഭി​ൻെറ വീട്ടിനുനേരെ എറിഞ്ഞ ബോംബ് റോഡിൽ വീണ് പൊട്ടിയ സ്ഥലം ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.