മുഹമ്മദ് റഫിയുടെ ഗാനധാരയിൽ ഇരട്ട സഹോദരങ്ങൾ

മുഹമ്മദ് റഫിയുടെ 98ാം ജന്മദിനം ഇന്ന് തലശ്ശേരി: ഇന്ന് ഡിസംബർ 24. ഹിന്ദി ഗാനലോകത്തെ അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 98ാം ജന്മദിനമാണിന്ന്. റഫി ലോകത്തോട് വിടപറഞ്ഞ് നാല് പതിറ്റാണ്ട് പിന്നിെട്ടങ്കിലും അദ്ദേഹത്തിൻെറ അനിർവചനീയമായ ഗാനങ്ങൾ ഹൃദയത്തോട് ചേർത്തുവെച്ച ഒരുപാട് ആരാധകരുണ്ടിവിടെ. തലശ്ശേരിയിൽ മുബാറക്ക സ്കൂളിൻെറ കെട്ടിട നിർമാണ ഫണ്ടിനായി റഫി നടത്തിയ സംഗീത പരിപാടി തലശ്ശേരിയുടെ ഗതകാല മധുരസ്മരണകളിൽ ഒന്നായിരുന്നു. വളരെ ചെറുപ്പം മുതൽ റഫിയുടെ ഗാനങ്ങൾ ഹൃദിസ്ഥമാക്കി വേദികളിൽ നിറഞ്ഞുനിൽക്കുന്നവരാണ് തലശ്ശേരിയിലെ ഇരട്ട സ​േഹാദരങ്ങളായ പി.കെ. മുഹമ്മദ് ഫാറൂഖും പി.കെ. അബ്​ദുൽ കബീറും. കൊൽക്കത്തയിലായിരുന്ന പിതാവ് അബൂബക്കർ കൊണ്ടുവന്ന ഗ്രാമഫോണിൽ നിന്നാണ് കുട്ടിക്കാലത്ത് ഫാറൂഖും കബീറും റഫിയുടെ ഗാനങ്ങൾ ശ്രവിച്ചിരുന്നത്. പിതൃസഹോദരനായ ഉമ്മർകുട്ടിയും റഫി ഗാനങ്ങൾ നന്നായി ആലപിക്കുമായിരുന്നു. ഇതൊക്കെ കേട്ടാണ് ഇവർ വളർന്നത്. സംഗീതപ്രിയനായ കാരണവർ ഉസ്മാൻകുട്ടിയും റഫിയുടെ പാട്ടുകൾ അളവറ്റ് പ്രോത്സാഹിപ്പിച്ചു. ടെലിച്ചറി മ്യൂസിക്സുമായുള്ള ബന്ധമാണ് സംഗീതത്തിൻെറ സ്വരസ്ഥാനങ്ങൾ മനസ്സിലാക്കാൻ ഇവർക്ക് സാധ്യമാക്കിയത്. യശശ്ശരീയനായ പി.കെ. ആബൂട്ടിയായിരുന്നു അവിെട സംഗീതഗുരു. ഗൾഫ് രാജ്യങ്ങളിലും കോഴിേക്കാട്ടും നിരവധി വേദികളിൽ റഫിയുടെ ഗാനങ്ങൾ ആലപിക്കാൻ ഇൗ സഹോദരങ്ങൾക്ക് ഭാഗ്യമുണ്ടായി. 2010ൽ മാപ്പിള കല അക്കാദമി തലശ്ശേരിയിൽ സംഘടിപ്പിച്ച റഫി നൈറ്റിൽ റഫി സംഗീതാലാപനത്തിന് ഒന്നാം സമ്മാനം ലഭിച്ചത് മുഹമ്മദ് ഫാറൂഖിനായിരുന്നു. ആധുനിക ശബ്​ദസംവിധാനങ്ങളിലൂടെ റഫിയുടെ ഗാനങ്ങൾക്ക് പുനർജീവനം നൽകാനുള്ള ശ്രമത്തിലാണ് ഇൗ സഹോദരന്മാർ. റഫിയുടെ ജന്മദിനത്തിൽ അദ്ദേഹത്തി‍ൻെറ സ്മരണക്കായി റഫി നൈറ്റ് സംഘടിപ്പിക്കണമെന്ന് ഇവർക്ക് ആഗ്രഹമുണ്ട്. തലശ്ശേരി ചിറക്കര മോറക്കുന്നിലെ റാബിയ മൻസിലിൽ പരേതരായ ചേരിയമ്മൽ അബൂബക്കർ-പി.കെ. റാബിയ ദമ്പതികളുടെ ഒമ്പത് മക്കളിൽ ഏറ്റവും ഇളയവരാണ് ഇൗ സഹോദരങ്ങൾ. തലശ്ശേരി ലോഗൻസ് റോഡിൽ റെഡിമെയ്ഡ് വ്യാപാരിയാണ് ഫാറൂഖ്. കബീർ റിയാദിൽ േജാലി ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.