ജ്വല്ലറിയിലെ കവര്‍ച്ച ശ്രമം: അന്വേഷണം ഊര്‍ജിതം

കേളകം: കേളകത്തെ ജ്വല്ലറിയിലെ കവര്‍ച്ച ശ്രമത്തിലും മണത്തണയിലെ മലഞ്ചരക്ക് കടയിലെ കവര്‍ച്ചയിലും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അഞ്ചുപേര്‍ അടങ്ങുന്ന സംഘമാണുള്ളത്. ഇതില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ചെറുപുരക്കല്‍ അബ്​ദുല്‍ഗഫൂര്‍ (50), ബാലുശ്ശേരി മണ്ണൂര്‍ സ്വദേശി വളപ്പില്‍ ശബരീഷ് (25) എന്നിവരെ നേരത്ത കേളകം എസ്.എച്ച്.ഒ പി.വി. രാജ​ൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ണൂരില്‍ പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികള്‍ ഇതരസംസ്ഥാനത്തേക്ക് കടന്നതായി സൂചനയുള്ളതിനാല്‍ പൊലീസ് അന്വേഷണം വ്യാപകമാക്കി. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ആദ്യം കേളകം പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു. നവംബര്‍ 30ന്​ പുലർച്ച 2.30ഓടെയാണ് കേളകത്തെ ജ്വല്ലറിയില്‍ മോഷണശ്രമമുണ്ടായത്. കേളകം സി.ഐ പി.വി. രാജന്‍, കേളകം പ്രന്‍സിപ്പൽ എസ്.ഐ ടോണി ജെ. മറ്റം, എസ്.ഐ കുട്ടികൃഷ്ണന്‍, പേരാവൂര്‍ എസ്.ഐ വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ബാക്കിയുള്ള മൂന്ന് പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.