ടിപ്പര്‍ തോട്ടിലേക്ക്​ മറിഞ്ഞ്​ അപകടം

പാടിയോട്ടുചാല്‍: പാടിയോട്ടുചാല്‍-ചീമേനി റോഡില്‍ പോത്താങ്കണ്ടത്ത് തോടിനു കുറുകെയുള്ള ഇടുങ്ങിയ പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍, പിന്നില്‍ ടോറസ് ലോറി ഇടിച്ചതിനെ തുടര്‍ന്ന്​ തോട്ടിലേക്കു വീണു. തോടിനു കുറുകെയുള്ള ഇടുങ്ങിയ പാലത്തിലൂടെ കാര്‍ പോകാന്‍ കാത്തുനിന്ന ടിപ്പര്‍ ലോറിക്കുപിന്നില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന ടോറസ് ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച പാലത്തിൽ ഒരു വാഹനത്തിന് കഷ്​ടിച്ചു പോകാനുള്ള വീതിയേയുള്ളൂ. പാലത്തി​ൻെറ ഇരുഭാഗത്തും കുത്തനെയുള്ള കയറ്റമായതിനാല്‍ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്​ പതിവാണ്. റോഡ് നിര്‍മാണത്തിനായി ടാര്‍ മിക്‌സു ചെയ്ത മെറ്റലുമായി കുന്നുംകൈ ഭാഗത്തേക്ക് പോവുകയായിരുന്നു ടോറസ്. റോഡിലെ കയറ്റം കുറച്ചും പാലം പുതുക്കിപ്പണിതും അപകടസാധ്യത ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന്​ റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കെയാണ് വീണ്ടും അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.