നാണംകെട്ട രാഷ്​ട്രീയത്തിന്​ സി.പി.എം വില നൽകേണ്ടിവരും -മുസ്​ലിം ലീഗ്​

കണ്ണൂർ: വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന വിഷലിപ്ത പ്രചാരണം നടത്തിയും എസ്.ഡി.പി.ഐയുമായി വ്യാപകമായും ബി.ജെ.പിയുമായും അവസരവാദ നീക്കുപോക്കിലേർപ്പെട്ടുമാണ് തെരഞ്ഞെടുപ്പിൽ സി.പി.എം നേരിയ വിജയം കൈവരിച്ചതെന്ന് ജില്ല മുസ്​ലിം ലീഗ് പ്രവർത്തക സമിതി യോഗം. മുസ്​ലിം ലീഗിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്താൻ സി.പി.എം സ്വീകരിച്ച നാണം കെട്ട രാഷ്​ട്രീയക്കളിക്ക് ഭാവിയിൽ വലിയ വില നൽകേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ്​ പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി, വി.കെ. അബ്​ദുൽ ഖാദർ മൗലവി, അബ്​ദുറഹിമാൻ കല്ലായി, വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, അഡ്വ. പി.വി. സൈനുദ്ദീൻ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുല്ല, അഡ്വ. കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.