എൻ. ഉണ്ണികൃഷ്ണൻ പുരസ്കാരത്തിന് അപേക്ഷിക്കാം

മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ അഞ്ചാമത് എൻ. ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരത്തിന് 2021 ജനുവരി അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷകന് നേരിട്ടോ മറ്റുള്ളവർക്ക് നാമനിർദേശമായോ എൻട്രികൾ അയക്കാം. മയ്യിൽ പഞ്ചായത്ത് പരിധിയിലെ സാധാരണ മനുഷ്യരെയാണ് പുരസ്കാരത്തിന് പരിഗണിക്കുക. കൃഷി, സാമൂഹിക സേവനം, രാഷ്​ട്രീയം, കല, സാഹിത്യം, ഫോക്​ലോർ, തൊഴിൽ, പാചകം, കായികം തുടങ്ങി ഏത് മേഖലകളിലുള്ളവരെയും അവാർഡിനായി നാമനിർദേശം ചെയ്യാം. എൻട്രികൾ അയക്കാനും വിവരങ്ങൾക്കും 9400676183 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടാം. ജനുവരി അവസാനവാരം ചേരുന്ന ചടങ്ങിൽ ഈ വർഷത്തെയും കോവിഡ് നിയന്ത്രണങ്ങൾ മൂലം വിതരണം മാറ്റിവെച്ച നാലാമത് പുരസ്കാരവും സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.