തീവെപ്പ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി

തളിപ്പറമ്പ്: പട്ടുവത്ത് ഡി.സി.സി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ തീവെപ്പ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സജ്ജീവ് മാറോളി. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജീവ​ൻെറ പട്ടുവത്തെ വീട് അദ്ദേഹം സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, സുരേഷ് ബാബു എളയാവൂർ, കൊയ്യം ജനാർദനൻ എന്നിവരും നേതൃസംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.