കാർഷിക ഉൽപന്ന വിപണനശാല

തളിപ്പറമ്പ്: തളിപ്പറമ്പ് റൂറൽ കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോലിൽ തുടങ്ങും. 24ന് രാവിലെ 10 മുതലാണ് പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർഷക സംഘടനകൾ, സ്വാശ്രയ സംഘം, കുടുംബശ്രീ എന്നിവ ഉൽപാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾക്ക് വിപണി കണ്ടെത്തുകയും ന്യായവില ലഭ്യമാക്കുകയാണ് ലക്ഷ്യം. കർഷകർക്ക് ഉൽപന്നങ്ങൾ ഈ വിപണനശാലയിൽ നൽകാനും സൗകര്യമൊരുക്കുമെന്ന്​ സൊസൈറ്റി പ്രസിഡൻറ്​ കോമത്ത് മുരളീധരൻ പറഞ്ഞു. സെക്രട്ടറി ടി.വി. പ്രദീപൻ, ടി. ബാലകൃഷ്ണൻ, വി. വിജയൻ, കെ. മനോജ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.