പൊലീസ് സ്​റ്റേഷന്‍ മാര്‍ച്ച്

പാടിയോട്ടുചാല്‍: വോട്ടെടുപ്പിനു പിന്നാലെ പാടിയോട്ടുചാല്‍ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനുമായ പാടിക്കൊച്ചിയിലെ വി.പി. നോബിളി​ൻെറ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ പ്രതികളെ അറസ്​റ്റ്​ ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്​ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പെരിങ്ങോം, വയക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10ന് ചെറുപുഴ പൊലീസ് സ്​റ്റേഷനിലേക്കു മാര്‍ച്ച്​ സംഘടിപ്പിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചതിനു പിന്നില്‍ ഡി.വൈ.എഫ്.‌ഐ പ്രവര്‍ത്തകരാണെന്നും നോബിളി​ൻെറ വീടിനു തീയിടാനായിരുന്നു അക്രമികളുടെ ശ്രമമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്ന എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിട്ടും അറസ്​റ്റ്​ ചെയ്യാന്‍ വൈകുന്നത് രാഷ്​ട്രീയ ഇടപെടലുകള്‍ മൂലമാണ്. ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കളായ രവി പൊന്നംവയല്‍, എം. ഉമ്മര്‍, വി.എം. ദാമോദരന്‍ നമ്പീശന്‍, സി. സുന്ദരന്‍, അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.