അംഗങ്ങൾ അധികാരമേറ്റു

തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ ചൊറുക്കള വാർഡിൽ നിന്നുള്ള അംഗം കെ. ശശിധരൻ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി കെ. അരവിന്ദാക്ഷൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സി.പി.എം പ്രസിഡൻറ്​ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പൂമംഗലം വാർഡിൽ നിന്നുള്ള അംഗം വി.എം. സീന, വൈസ് പ്രസിഡൻറ്​ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുണ്ടേരി വാർഡിൽ നിന്നുള്ള അംഗം പാച്ചേനി രാജീവൻ തുടങ്ങിയവരും സത്യവാചകം ചൊല്ലി. പരിയാരം ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗവും സി.പി.എം വൈസ് പ്രസിഡൻറ്​ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മെംബർ കൂടിയായ ആർ. ഗോപാലനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കാഞ്ഞിരങ്ങാട് വാർഡിൽ നിന്നുള്ള ജനപ്രതിനിധിയാണ് ഇദ്ദേഹം. വരണാധികാരി എം.എ. മാത്യു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡൻറ്​ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ചെറിയൂർ വാർഡിലെ മെംബർ ടി. ഷീബ, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.വി. അബ്​ദുൽ ഷുക്കൂർ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. ജില്ലയിലെ പ്രായം കുറഞ്ഞ അംഗവും 21കാരിയുമായ ദൃശ്യ ദിനേശനും ഇതിൽപെടുന്നു. പട്ടുവം പഞ്ചായത്തിൽ എൽ.ഡി.എഫ് വൈസ് പ്രസിഡൻറ്​ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുതുകുട വാർഡിൽ നിന്നുള്ള അംഗം വി.വി. രാജനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരി എം.എം. റെജി മോൾ സത്യവാചകം ചൊല്ലിക്കൊടുത്തു. പട്ടുവം പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ കെ. ഹാമിദ്, ബി.ജെ.പി അംഗം ആർ.വി. ജ്യോത്സ്ന എന്നിവരും സത്യപ്രതിജ്ഞ ചൊല്ലിയവരിൽപെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.