യു.ഡി.എഫ് നേതൃത്വത്തിെൻറ സമനില തെറ്റി –ഐ.എൻ.എൽ

യു.ഡി.എഫ് നേതൃത്വത്തിൻെറ സമനില തെറ്റി –ഐ.എൻ.എൽ കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിൽ പിന്നെ യു.ഡി.എഫ് നേതൃത്വത്തിൻെറ സമനില തെറ്റിയിരിക്കുകയാണെന്നും അതിൻെറ തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ്, മുസ്​ലിം ലീഗ് നേതാക്കളുടെ കൂട്ടായ ആക്രോശങ്ങളെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. എല്ലാത്തരം വർഗീയതകളെയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത്തിൻെറ പ്രത്യാഘാതം താങ്ങാനാവാതെ, കടുത്തആശയക്കുഴപ്പത്തിലായ യു.ഡി.എഫ് നിലനിൽപിനായി പച്ചക്കള്ളം വിളമ്പുകയാണിപ്പോൾ. വർഗീയ ധ്രുവീകരണത്തിലൂടെ ഇടതുമുന്നണിയെ തകർക്കാമെന്നും മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ നിഷ്പ്രഭമാക്കാമെന്നുമുള്ള കണക്കുകൂട്ടൽ തെറ്റിയത് കോൺഗ്രസ്, ലീഗ് നേതാക്കളെ ഭ്രാന്തുപിടിപ്പിച്ചിരിക്കയാണ്. ഇടതുസർക്കാറിൻെറ തുടർഭരണത്തെക്കുറിച്ചുള്ള ചർച്ചപോലും ഇവരെ രാഷ്​ട്രീയ 'ഹരാകിരിയി'ലേക്ക് നയിച്ചേക്കാമെന്നും വരുംദിവസങ്ങൾ സംസ്ഥാന രാഷ്​ട്രീയത്തിൽ പലതും കാണാനിരിക്കുകയാണെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.