ജനതാദൾ എസ്​: ജില്ല കമ്മിറ്റി ഒൗദ്യോഗിക പക്ഷത്തോടൊപ്പമെന്ന്​

കണ്ണൂർ: ജില്ലയിലെ ജനതാദൾ എസ്​ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ല ഭാരവാഹികൾ, ജില്ല കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം കമ്മിറ്റികൾ, പോഷകസംഘടന ഭാരവാഹികൾ, പ്രധാന പ്രവർത്തകർ എന്നിവർ ഒറ്റക്കെട്ടായി ഒൗദ്യോഗിക പക്ഷത്തോടൊപ്പമാണെന്ന്​ ജില്ല പ്രസിഡൻറ്​ പി.പി. ദിവാകരൻ അറിയിച്ചു. യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയ ജോർജ് തോമസ് പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചുവെന്നും പാർട്ടി നൽകിയ വന വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.