കോൺഗ്രസ് പ്രതിഷേധം: കസ്​റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

കേളകം: കള്ളക്കേസെടുത്തു പൊലീസ് കസ്​റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേളകം പൊലീസ് സ്​റ്റേഷനുമുന്നിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. സ്ഥലത്തില്ലായിരുന്ന കോൺഗ്രസ്‌ പ്രവർത്തകർ അക്രമം നടത്തിയെന്ന കള്ളക്കേസെടുത്തുവെന്ന ആരോപണമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ദിവസം പ്രവർത്തനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോൾ ആക്രമണത്തിനിരയായി ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ്‌ പ്രവർത്തകർ, വളയംചാലിൽ ആദിവാസി കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കാളികളാണെന്നാരോപിച്ച് കേസെടുത്തതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അടക്ക​െമത്തി പൊലീസുമായി ചർച്ച നടത്തിയതിനുശേഷം കസ്​റ്റഡിയിലെടുത്തയാളെ വിട്ടയച്ചു. തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കേളകം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ സന്തോഷ് ജോസഫ്, ബ്ലോക്ക് ഭാരവാഹികളായ സണ്ണി മേച്ചേരി, ബൈജു വർഗീസ് എന്നിവരും ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലുമായി നടത്തിയ ചർച്ചയിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.