ഒളിവിൽപോയ പ്രതികൾ പിടിയിൽ

ആലക്കോട്: എക്​സൈസ്​ പരിശോധനക്കിടെ രക്ഷപ്പെട്ട്​ ഒളിവിൽപോയ പ്രതികളെ പിടികൂടി. വിവിധ കേസുകളിലെ പ്രതികളായ വെള്ളാട് പാറ്റക്കളത്തെ കരയപ്പാത്ത് വീട്ടിൽ പ്രേം നാരായണൻ (44), ഉദയഗിരി ഇരട്ടപ്പാലം തേക്കിൻ കുട്ടത്തിൽ ശിവദാസൻ ( 61) എന്നവരാണ്​​ പിടിയിലായത്​. പ്രതികളെ​ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാമചന്ദ്രൻ, പ്രിവൻറിവ് ഓഫിസർ കെ. അഹമ്മദ്, സി.ഇ.ഒമാരായ ധനേഷ്, സുരേന്ദ്രൻ ശ്രീജിത്ത്, മുനീർ, ഡ്രൈവർ ജോജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.