കർണാടകയിലേക്ക്​ മലയാളി സഞ്ചാരികളുടെ ഒ​ഴ​ുക്ക്​

ശ്രീകണ്ഠപുരം: ജില്ലയിൽനിന്ന് മൈസൂരു, മടിക്കേരി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. കഴിഞ്ഞ മാർച്ചിന് ശേഷം ഇപ്പോഴാണ് കുടുംബങ്ങൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചത്. മൈസൂരു മൃഗശാല, പാലസ്, ചാമുണ്ഡി ഹിൽസ് എന്നിവിടങ്ങളിലെ സന്ദർശക നിയന്ത്രണങ്ങൾ നീക്കിയതാണ് വിനോദയാത്ര സാധാരണ ഗതിയിലാക്കിയത്. അതിർത്തി ചെക്ക് പോസ്​റ്റുകളിൽ കടുത്ത നിയന്ത്രണങ്ങളില്ലാത്തതും സഞ്ചാരികളുടെ ഒഴുക്ക് കൂടാൻ കാരണമായിട്ടുണ്ട്. കോവിഡിനെ തുടർന്ന് മാസങ്ങളായി വീട്ടിലിരുന്ന് മടുത്തവർ ഏറെ പ്രതീക്ഷയോടെയാണ് സുരക്ഷ നിയമം പാലിച്ച് പുറത്തേക്കിറങ്ങുന്നത്. സ്കൂളുകൾ തുറക്കാത്തതിനാൽ ഡിസംബറി​ൻെറ തണുപ്പിൽ കാഴ്ച്ചകൾ നുകരാനാണ് ഇവിടെ നിന്ന്​ സഞ്ചാരികൾ കർണാടകയിലേക്ക് പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.