ജാതിപ്പേര് വിളിച്ച് അക്രമം: ഏഴുപേർക്കെതിരെ കേസ്

ശ്രീകണ്ഠപുരം: ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കമ്പിവടികൊണ്ട് അടിച്ചു പരിക്കേൽപിക്കുകയും ചെയ്​തെന്ന യുവാവി​ൻെറ പരാതിയിൽ ഏഴുപേർക്കെതിരെ കേസ്. ഐച്ചേരിയിലെ കൊയിലേരിയൻ സജേഷി​ൻെറ പരാതിയിൽ ഷിനോജ്, രഞ്ജിത്ത്, ദിലീപ്, ജിതേഷ്, ഹരീഷ്, പ്രദീപൻ, സന്ദീപ് എന്നിവർക്കെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. മുൻ വിരോധം​െവച്ച് ആക്രമിച്ചുവെന്നാണ് പരാതി. സി.പി.എം പ്രവർത്തകർക്ക് വധഭീഷണിക്കത്ത് ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വധഭീഷണിക്കത്ത്. ചെമ്പന്തൊട്ടിയിലെ പുത്തൻപുരക്കൽ വിനോദ് സെബാസ്​റ്റ്യൻ, രഞ്ജിത്ത് സെബാസ്​റ്റ്യൻ എന്നിവർക്കാണ് തപാൽ വഴി വധഭീഷണിക്കത്ത് ലഭിച്ചത്. ഓട്ടോ ഡ്രൈവർമാരായ ഇരുവരെയും ടിപ്പർ ലോറി കയറ്റി കൊല്ലുമെന്നും ടാപ്പിങ് തൊഴിലാളിയായ ഇവരുടെ പിതാവിനെ രാവിലെ ബൈക്കിടിച്ച് വക വരുത്തുമെന്നുമാണ് കത്തിൽ പറയുന്നത്. ഇരുവർക്കും വെവ്വേറെയായാണ് കത്ത് ലഭിച്ചത്. കത്തി​ൻെറ പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇവർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.