കോണ്‍ഗ്രസ്​ മുന്നണി മര്യാദ പാലിക്കാത്തത്​ പരാജയത്തിനിടയാക്കി -യൂത്ത് ലീഗ്

പയ്യന്നൂര്‍: മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫ് ബാനറില്‍ മത്സരിച്ച മുസ്​ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ്​ വോട്ടുകള്‍ ലഭിക്കാതെ പരാജയപ്പെട്ട സംഭവം ഗൗരവമായി കാണണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പയ്യന്നൂര്‍ മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് വാർഡുകളിൽ ചെറിയ വോട്ടുകൾക്ക് ലീഗ് സ്ഥാനാർഥികൾ പരാജയപ്പെട്ടിടത്ത് ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ കോൺഗ്രസ്​ സ്ഥാനാർഥികൾക്ക് വൻ ലീഡ്​ ലഭിച്ചത് ഇതി​ൻെറ തെളിവാണെന്നും യോഗം ചൂണ്ടിക്കാട്ടി. പി.കെ. ഷബീര്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം മുസ്​ലിം ലീഗ് വൈസ് പ്രസിഡൻറ്​ കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്‌തു. ജിയാസ് വെള്ളൂര്‍, മുഹമ്മദ് പാലക്കോട്, സഫീര്‍ പുളിങ്ങോം, മഹ്റൂഫ് കവ്വായി, സമീര്‍ പെടേന, ശെരീഫ് പെരിങ്ങോം, മുര്‍ഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.