ജലക്ഷാമം അകറ്റാൻ മട്ടന്നൂരിൽ കുഴൽകിണർ

മട്ടന്നൂര്‍: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പുതിയ പദ്ധതിയുമായി മട്ടന്നൂര്‍ നഗരസഭ. കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളില്‍ കുഴല്‍കിണര്‍ നിര്‍മിച്ച് ആ ഭാഗത്തുള്ള വീട്ടുകാര്‍ക്ക് പൈപ്പ്​ലൈന്‍ വഴി വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിക്കുവേണ്ടി നഗരസഭക്ക്​ രണ്ടു സൻെറ്​ ഭൂമി ആദ്യം വിട്ടുനല്‍കുന്ന നാലു കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുഴല്‍കിണര്‍ കുഴിക്കുക. നഗരസഭയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന 16 സൻെററുകളുള്ളതായാണ് നഗരസഭയുടെ കണക്ക്. ഈ സാഹചര്യത്തില്‍ അയ്യല്ലൂര്‍, മരുതായി, ഏളന്നൂര്‍, പൊറോറ, നാലാങ്കേരി തുടങ്ങിയ വാര്‍ഡുകളില്‍ കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.