താവം ​െറയിൽവേ മേൽപാലത്തിലെ തകരാർ പരിഹരിക്കണം

പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ താവം ​െറയിൽവേ മേൽപാലത്തിൽ തകരാറിലായ എക്സ്പാൻഷൻ ജോയൻറ്​ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കത്ത് നൽകി. തകരാറിലായ ഭാഗത്തെ പ്രവൃത്തി ​െറയിൽവേ വിഭാഗമാണ് നിർവഹിച്ചത്. എക്സ്പാൻഷൻ ജോയൻറിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.പി ചീഫ് എൻജിനീയർ നേരത്തെ ​െറയിൽവേക്ക് കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ മാറ്റിസ്ഥാപിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.