കണ്ണൂർ കോർപറേഷൻ: പ്രമുഖരും തോറ്റു

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ജയിച്ചവരിൽ മാത്രമല്ല തോറ്റവരിലും പ്രമുഖർ​. കോർപറേഷൻ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ​വെള്ളോറ രാജൻ (സി.പി.​െഎ -അത്താഴക്കുന്ന്​ ഡിവിഷൻ), കൗൺസിലർ ജെമിനി കല്ലാളത്തിൽ (കോൺ. -കുന്നാവ്​), കോർപറേഷൻ എൽ.ഡി.എഫ്​ കൗൺസിൽ പാർട്ടി ലീഡർ എൻ. ബാലകൃഷ്​ണൻ (സി.പി.എം -തോട്ടട), തെങ്ങുകയറ്റ തൊഴിലാളി യൂനിയൻ സംസ്​ഥാന പ്രസിഡൻറ്​ എം. ഉണ്ണികൃഷ്​ണൻ (കോൺഗ്രസ്​ എസ്​ -പള്ളിയാംമൂല ഡിവിഷൻ), എടക്കാട്​ ബ്ലോക്ക്​ മുൻ പ്രസിഡൻറ്​ വി.കെ. പ്രകാശിനി (സി.പി.എം -പള്ളിപ്പൊയിൽ), ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്​ണൻ (കോൺഗ്രസ്​ -പള്ളിക്കുന്ന്​), ​റിട്ട. ഡെപ്യൂട്ടി കലക്​ടർ സി.എം. ഗോപിനാഥ്​ (കോൺഗ്രസ്​​ -എളയാവൂർ സൗത്ത്​), മുൻ നഗരസഭ പ്രതിപക്ഷ നേതാവ്​ യു. പുഷ്​പരാജ്​ (സി.പി.എം -പടന്ന), കോർപറേഷൻ മുൻ കൗൺസിലർ അഡ്വ. ലിഷ ദീപക്​ (കോൺ. -ചൊവ്വ), ജില്ല പഞ്ചായത്ത്​ മുൻ അംഗം പി. മാധവൻ (കോൺ. -സൗത്ത്​ ബസാർ), വി. രാജേഷ്​ പ്രേം (എൽ.ജെ.ഡി -പയ്യാമ്പലം), ഒ.എസ്​. മോളി (സി.പി.എം പഞ്ഞിക്കയിൽ) എന്നിവരാണ്​ പരാജയപ്പെട്ട പ്രമുഖർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.