ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചു

അഴീക്കോട്: തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മുസ്​ലിം ലീഗ് പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി. അഴീക്കോട് ചാലിലെ അർജുനെയാണ് ആക്രമിച്ചത്. ബുധനാഴ്ച ഉച്ച​ മൂന്നിന് അഴീക്കൽ ബസ്​സ്​റ്റാൻഡിലാണ് സംഭവം. തലക്ക്​ പരിക്കേറ്റ അർജുനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അർജുനെ ആശുപത്രിയിൽ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.