പാനൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി

പാനൂർ: . കഴിഞ്ഞ വർഷം ലഭിച്ച 23 വാർഡുകളാണ് ഇക്കുറിയും യു.ഡി.എഫ് നിലർത്തിയത്. മുസ്​ലിം ലീഗ് 16ഉം കോൺഗ്രസ് ആറു സീറ്റുകളും ഒരു സീറ്റ് യു.ഡി.എഫ് സ്വതന്ത്രയും നേടി. എൽ.ഡി.എഫ് നേടിയ 14 സീറ്റുകളിൽ 12 സി.പി.എമ്മും രണ്ട് എൽ.ജെ.ഡിയുമാണ് നേടിയത്. കടുത്ത മത്സരം നടന്ന ഒന്നാം വാർഡിൽ നിലവിലെ കൗൺസിലർ വി. ഹാരിസിനെ പരാജയപ്പെടുത്തി എൽ.ജെ.ഡി യൂത്ത് സംസ്ഥാന പ്രസിഡൻറ്​ പി.കെ. പ്രവീൺ നേടിയ വിജയം ശ്രദ്ധേയമായി. ലീഗ് വിമത മത്സരിച്ച പാലത്തായി ഏഴാം വാർഡിൽ കോൺഗ്രസിലെ പ്രീത അശോക് ജയിച്ചത് യു.ഡി.എഫിന് നേട്ടമായി. ലീഗ് വിമതയും എൽ.ഡി.എഫ് സ്വതന്ത്രയും 299 വീതം വോട്ടുകൾ നേടി രണ്ടാം സ്ഥാനം പങ്കിട്ടു. ഇടതുകോട്ടയായ കനകമലയിൽ യു.ഡി.എഫി​ൻെറ കെ. അൻസാർ അട്ടിമറി വിജയം നേടി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്​ സി.പി.എമ്മിൽ ഉടലെടുത്ത വിഭാഗീയതയെ തുടർന്ന് ഇവിടെ എൽ.ഡി.എഫ് ബി.ജെ.പിക്ക് പിറകിൽ മൂന്നാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി. മറ്റൊരു എൽ.ഡി.എഫ് ശക്തികേന്ദ്രമായ പുല്ലൂക്കര 17ാം വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര ഉമൈസ തിരുവമ്പാടി വിജയിച്ചതും യു.ഡി.എഫിന് നേട്ടമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.