സി.പി.എം -എസ്.ഡി.പി.ഐ കൂട്ടുകെട്ട് പ്രകടമായി –സതീശൻ പാച്ചേനി

കണ്ണൂർ: തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജില്ലയിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞതായും സി.പി.എം -എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് പ്രകടമായതായും ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി. ഇരിട്ടി നഗരസഭയിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും എസ്.ഡി.പി.ഐയുടെ നേട്ടം സി.പി.എം -എസ്.ഡി.പി.ഐ കൂട്ടുകെട്ടി‍ൻെറ ഉദാഹരണമാണ്. ജില്ലയിൽ എല്ലാവരും ഉറ്റുനോക്കിയ കോർപറേഷൻ ഭരണം നിലനിർത്താൻ യു.ഡി.എഫിന് സാധിച്ചു. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് മികച്ച വിജയത്തിന് സാധിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാൾ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളുടെ എണ്ണത്തിൽ വർധനയുണ്ടായി. ബി.ജെ.പിക്ക് സ്വാധീനമുള്ള, വിജയിക്കാൻ സാധിക്കാത്ത പല വാർഡുകളിലും യു.ഡി.എഫിനെ പരാജയപ്പെടുത്താൻ സി.പി.എമ്മും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.