ശ്രീകണ്ഠപുരത്ത് സീറ്റ് വർധിപ്പിച്ച് യുഡി.എഫി​െൻറ മിന്നുംജയം

ശ്രീകണ്ഠപുരത്ത് സീറ്റ് വർധിപ്പിച്ച് യുഡി.എഫി​ൻെറ മിന്നുംജയം ശ്രീകണ്ഠപുരം: കൂടുതൽ സീറ്റുകൾ സ്വന്തമാക്കി ശ്രീകണ്ഠപുരത്ത് യു.ഡി.എഫ് നഗരസഭയിൽ തുടർഭരണം ഉറപ്പാക്കി. 30 വാർഡുകളിൽ ഇത്തവണ 18 സീറ്റ് യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ എൽ.ഡി.എഫിന് 12 സീറ്റുകൾ നേടാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ യു.ഡി.എഫ് 14 (കോൺഗ്രസ് -13, ലീഗ് -ഒന്ന്), എൽ.ഡി.എഫ് 13, വിമതർ -03 എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ മൂന്ന് വിമതരെ കൂടെ ചേർത്താണ് യു.ഡി.എഫ് 17 സീറ്റുമായി നഗരസഭ ഭരിച്ചത്. എന്നാൽ, ഇത്തവണ യു.ഡി.എഫിന് ലഭിച്ച 18 സീറ്റിൽ കോൺഗ്രസ് -15, ലീഗ് - രണ്ട്​, യു.ഡി.എഫ് സ്വതന്ത്ര -ഒന്ന് എന്നിങ്ങനെയാണ് നില. എൽ.ഡി.എഫി​ൻെറ 12 സീറ്റും സി.പി.എമ്മിനാണ്. സി.പി.ഐക്കും ജോസ്​ കെ. മാണി കോൺഗ്രസിനും തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു. കൂടുതൽ സീറ്റ് നേടിയ യു.ഡി.എഫ് വിജയികളെ ആനയിച്ച് നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.