തളിപ്പറമ്പ് നഗരസഭ യു.ഡി.എഫ് നിലനിർത്തി; ബി.ജെ.പിയും ഇടതും നില മെച്ചപ്പെടുത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ യു.ഡി.എഫ് നിലനിർത്തിയെങ്കിലും വിജയത്തിന് നിറം മങ്ങി. ബി.ജെ.പി മൂന്ന് വാർഡ് നേടി നില മെച്ചപ്പെടുത്തിയപ്പോൾ കോൺഗ്രസിന് മൂന്ന് സീറ്റുകൾ നഷ്​ടപ്പെട്ടു. യു.ഡി.എഫിൽ മുസ്​ലിം ലീഗ് മുൻ വർഷത്തെ സീറ്റ് നില നിർത്തിയപ്പോൾ കോൺഗ്രസിന് മൂന്ന് വാർഡുകൾ നഷ്​ടപ്പെട്ടു. പാലകുളങ്ങര, തൃച്ചംബരം, പുഴക്കുളങ്ങര വാർഡുകളാണ് കോൺഗ്രസിന് നഷ്​ടപ്പെട്ടത്. പുഴക്കുളങ്ങര നിലവിലെ വൈസ് ചെയർപേഴ്സ​ൻെറയും തൃച്ചംബരം സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സ​ൻെറയും വാർഡുകളാണ്. ഈ വാർഡുകളിലൊന്നും കോൺഗ്രസിന് വിമത സ്ഥാനാർഥികളും ഇല്ലായിരുന്നു. തുടക്കം മുതൽ കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തിയ വാർഡാണ് പാലകുളങ്ങര. കഴിഞ്ഞ തവണ 34ല്‍ 22 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന യു.ഡി.എഫിന് ഇത്തവണ മൂന്ന് സീറ്റുകള്‍ നഷ്​ടപ്പെട്ട് ഭൂരിപക്ഷം 19 ആയി കുറഞ്ഞു. പുഴക്കുളങ്ങര സി.പി.എം പിടിച്ചെടുത്തപ്പോൾ പാലകുളങ്ങരയും തൃച്ചംബരവും ബി.ജെ.പിയാണ് പിടിച്ചെടുത്തത്. കോടതി മൊട്ട വാർഡ് നിലനിർത്തുക കൂടി ചെയ്തതോടെ ബി.ജെ.പിക്ക് മൂന്നു വാർഡുകളായി. സി.പി.എം കഴിഞ്ഞ തവണ 11 വാർഡുകളിലാണ് വിജയിച്ചിരുന്നത്. ഇത്തവണ ഒന്നുകൂടി കൂടുതൽ നേടി. കനത്ത മത്സരം നടന്ന ഏഴാംമൈല്‍ സി.പി.എം നിലനിര്‍ത്തി. കുപ്പം, മുക്കോല, ഞാറ്റുവയല്‍, കാര്യാമ്പലം, സലാമത്ത്‌നഗര്‍, കുണ്ടംകുഴി, സയ്യിദ്‌നഗര്‍, ആസാദ്‌നഗര്‍, പുഷ്പഗിരി, അള്ളാംകുളം, ഫാറൂഖ്‌നഗര്‍, ബദരിയ നഗര്‍, ടൗണ്‍, മന്ന, ഹബീബ്‌നഗര്‍ എന്നീ വാര്‍ഡുകളിലാണ് ലീഗ് വിജയിച്ചത്. പാളയാട് നേതാജി, കാക്കാഞ്ചാല്‍, പൂക്കോത്ത്‌തെരു എന്നീ വാര്‍ഡുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.