കോൺടാക്​ട്​ ഷോർട്ട്​ ഫിലിം ഫെസ്​റ്റിവൽ തിരക്കഥ മത്സരം

തിരുവനന്തപുരം: ചലച്ചിത്ര ടെലിവിഷൻ കാലാകാരന്മാരുടെയും സാ​േങ്കതിക വിദഗ്​ധരുടെയും സംഘടനയായ കോ​ൺടാക്​ട്​ സംഘടിപ്പിക്കുന്ന 13ാമത്​ ഷോർട്ട്​ ഫിലിം ഫെസ്​റ്റിവലിനും ഹ്രസ്വചിത്ര തിരക്കഥ രചന മത്സരത്തിനും എൻട്രി ക്ഷണിച്ചു. ഷോർട്ട്​ ഫിലിം, ഷോർട്ട്​ ഫീചർ, മിനി ഫിലിം, ഡോക്യുമൻെററി, കാമ്പസ്​ ഫിലിം, മ്യൂസിക്കൽ ആൽബം, മൊബൈൽ സിനിമ, പരസ്യചിത്രങ്ങൾ, അനിമേഷൻ ചിത്രങ്ങൾ എന്നിവ മത്സരത്തിന്​ പരിഗണിക്കും. ഒാരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങൾക്കും കൂടാതെ, മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്​, ഛായാഗ്രാഹകൻ, നടൻ, നടി, ബാലതാരം എന്നിവർക്കും പുരസ്​കാരങ്ങൾ നൽകും. തിരക്കഥയുടെ ദൈഘ്യം അരമണിക്കൂറിൽ താഴെയായിരിക്കണം. വ്യക്തമായ കൈപ്പടയിൽ എഴുതിയതോ ഡി.ടി.പി ചെയ്​തതോ ആയിരിക്കണം. അവസാന തീയതി ഡിസംബർ 25ന്​. സൗജന്യ അപേക്ഷഫോറത്തിന്​ tvcontact96@gmail.comൽ അപേക്ഷിക്കുക. ഫോൺ: 93493 92259

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.