തലശ്ശേരി ജില്ല കോടതി ഇന്ന് തുറക്കും

തലശ്ശേരി: ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതിനാൽ രണ്ടാഴ്ചയായി അടച്ചിട്ട തലശ്ശേരി ജില്ല കോടതി ബുധനാഴ്ച തുറന്ന് പ്രവർത്തിക്കും. കോടതി ഹാളും ഓഫിസും അനുബന്ധ മുറികളും അണുവിമുക്തമാക്കി. സീനിയർ സൂപ്രണ്ടിനും ശിരസ്തദാർക്കും ഒരു ക്ലർക്കിനുമാണ് ആദ്യം കോവിഡ് ബാധിച്ചത്. ഇതേത്തുടർന്ന് മറ്റുള്ള സ്​റ്റാഫുകൾക്ക് അവധി നൽകി. അവധിയിലിരിക്കെ കഴിഞ്ഞ ദിവസം ന്യായാധിപന്മാർ ഉൾപ്പെടെ 85 പേർ ആൻറിജൻ പരിശോധനക്ക് വിധേയമായി. പരിശോധനയിൽ രണ്ട് ജീവനക്കാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്ക പട്ടികയിലുള്ള എല്ലാവരും ക്വാറൻറീനിലായതിനാലാണ് കോടതി അടച്ചിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.