ലേബർ സൊസൈറ്റിക്കുനേരെയുള്ള ആരോപണം വാസ്​തവ വിരുദ്ധമെന്ന്​

മാഹി: മാഹി ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിക്കുനേരെ ബി.ജെ.പി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാലു വർഷമായി മാഹി നഗരസഭയുടെ ശുചീകരണ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്. മറ്റു സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇ.പി.എഫും ഇ.എസ്.ഐ ആനുകൂല്യവും നൽകി 60 തൊഴിലാളികളാണ് സൊസൈറ്റിയുടെ കീഴിൽ മാഹി നഗരസഭയിൽ ജോലി ചെയ്യുന്നത്. അഞ്ചുമാസത്തെ കരാർ തുക നിലവിൽ നഗരസഭയിൽ നിന്ന് ലഭിക്കാനുണ്ട്. അവസാനത്തെ മൂന്നുമാസത്തെ ശമ്പളം മാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളതെന്നാണ് യാഥാർഥ്യം. കരാർ പ്രകാരം 2020 സെപ്​റ്റംബറോടു കൂടി സൊസൈറ്റിയുടെ കരാർ കാലാവധി തീർന്നു. ഇതുവരെയുള്ള ഇ.എസ്.ഐയും ഇ.പി.എഫും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പി​ൻെറയും മാഹി ഭരണകൂടത്തി​ൻെറയും നിബന്ധനകൾ പാലിച്ച് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിനുനേരെ ബി.ജെ.പി നടത്തിയ ആരോപണങ്ങൾ യാഥാർഥ്യത്തിനു നിരക്കാത്തതും തരംതാണതുമാണെന്ന്​ പ്രസിഡൻറ് സത്യൻ കേളോത്ത് വ്യക്​തമാക്കി. ഉത്തമൻ തിട്ടയിൽ, അലി അക്ബർ, ഹാഷിം എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.