എൽ.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചതായി പരാതി

തളിപ്പറമ്പ്​: തളിപ്പറമ്പ്​ മേഖലയിൽ എൽ.ഡി.എഫ് പ്രവർത്തകർക്കുനേരെ അക്രമം നടന്നതായി പരാതി. തലോറ വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിക്കും അക്രമത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്തൂർ, പരിയാരം, നടുവിൽ പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിൽ പ്രവർത്തിക്കുകയായിരുന്നവരെ ആക്രമിച്ചു പരിക്കേൽപിച്ചതായാണ് പരാതി. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി കുറിയാലി സിദ്ദീഖ് (50), തലോറ ആറാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി പി. ഷൈനി, ബൂത്ത് ഏജൻറ്​ രാഗേഷ്, സുമേഷ്, അജു, അഭിരാജ്, നടുവിൽ സ്വദേശി കെ.പി. ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ആസൂത്രിതമായ നീക്കത്തിലൂടെയാണ് പല സ്ഥലങ്ങളിലും സി.പി.എം പ്രവർത്തകരെ യു.ഡി.എഫ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ജനകീയ രോഷം ഉയർന്നുവരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ജെയിംസ് മാത്യു എം.എൽ.എ, പി.കെ. ശ്യാമള, പി. മുകുന്ദൻ, കെ. സന്തോഷ്‌ തുടങ്ങിയവരും പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.