നൂറാം വയസ്സിലും വോട്ട്​ പാഴാക്കാതെ കൗസല്യഭായി

തലശ്ശേരി: കാവുംഭാഗം കുമ്മങ്കോട് ഹൗസില്‍ എന്‍.കെ. കൗസല്യഭായിക്ക് വയസ്സ്​ നൂറായി. പക്ഷേ, െതരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നത് അവർക്ക് നിർബന്ധമുളള കാര്യമാണ്. വോട്ടെടുപ്പിൽ ഇതുവരെ മാറിനിന്നിട്ടില്ല. പ്രായാധിക്യത്തി‍ൻെറ അവശതകൾക്കിടയിലും തിങ്കളാഴ്​ച നടന്ന തലശ്ശേരി നഗരസഭ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവ രെത്തി. നഗരസഭയിലെ എട്ടാം വാര്‍ഡായ കാവുംഭാഗം സൗത്ത് എല്‍.പി സ്‌കൂളിലാണ് കൗസല്യഭായ് വോട്ടുചെയ്​തത്. 23ാം വയസ്സിലായിരുന്നു ഇവർ കന്നി വോട്ട് രേഖപ്പെടുത്തിയത്. പിന്നീട് വന്ന തെരഞ്ഞെടുപ്പുകളൊന്നും പാഴാക്കിയിട്ടില്ല. അവശതയുള്ളതിനാൽ മകൻ കെ.ഇ. പവിത്രരാജിനൊപ്പമെത്തിയാണ് തിങ്കളാഴ്​ച ഓപ്പണ്‍ വോട്ട് ചെയ്​തത്. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായ പരേതനായ ഇ.വാസുദേവ‍ൻെറ ഭാര്യയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.