കണ്ണൂർ എൻജിനീയറിങ്​​ കോളജിൽ ഡോഗ് സ്ക്വാഡ് പരിശോധന

വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗമായാണ് പരിശോധന തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനീയറിങ്​​ കോളജിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കോളജിലെ സ്ട്രോങ്​ റൂമിലാണ് പരിശോധന നടത്തിയത്. ആന്തൂർ നഗരസഭയിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കുന്ന ഇവിടെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗമായാണ് പരിശോധന. ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പി​ൻെറ വോട്ടെണ്ണൽ കേന്ദ്രമാണ് എൻജിനീയറിങ്​ കോളജ്. തൃശൂരിൽനിന്ന്​ പ്രത്യേകം പരിശീലനം നേടിയ ലൗലി എന്ന നായെയാണ് പരിശോധനക്കായി എത്തിച്ചത്. ഒരു വയസ്സു മാത്രമുള്ള ലൗലിയുടെ ആദ്യപരിശോധനയാണ് ഇത്. ബോംബ് സ്ക്വാഡ് എസ്.​െഎ ടി.വി. ശശിധര​ൻെറ നേതൃത്വത്തിലാണ് പരിശോധന. സംഘം കോളജിലെ സ്ഥിതിഗതി വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.