എൽ.ഡി.എഫ് ചരിത്ര വിജയം നേടും -എം.വി. ഗോവിന്ദൻ

തളിപ്പറമ്പ്: എൽ.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ. പ്രതിപക്ഷത്തി​ൻെറ അവകാശവാദത്തിന് 16 വരെ മാത്രമേ ആയുസ്സുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മൊറാഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ കഴിഞ്ഞ രണ്ടുഘട്ടങ്ങളും പരിശോധിച്ചപ്പോൾ എൽ.ഡി.എഫിന് വലിയ മുൻതൂക്കമാണുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം ഇത്തവണ നേടും. കളവ് ഉൽപാദിപ്പിച്ച് വാർത്തയുണ്ടാക്കുകയാണ് പ്രതിപക്ഷവും മാധ്യമങ്ങളും. ഇതിൽ പ്രതിപക്ഷത്തിന് ഒരു ജാള്യവുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.