ബൂത്തിൽ സൗകര്യമില്ല; എം.പി ഇടപെട്ട്​ പരിഹരിച്ചു

കണ്ണൂർ: പയ്യാമ്പലം ഗേൾസ്​ സ്​കൂളിൽ ഒരുക്കിയ ബൂത്തിൽ വോട്ടർമാർക്ക്​ വോട്ടുരേഖപ്പെടുത്തി മടങ്ങാൻ മതിയായ സൗകര്യമില്ലാത്തതിനെ തുടർന്ന്​ യു.ഡി.എഫ്​ പ്രതിഷേധം. കണ്ണൂർ കോർപറേഷൻ 53ാം ഡിവിഷനിലെ ആദ്യ ബൂത്തിലാണ്​ വോട്ടർമാർ പുറത്തിറങ്ങുന്ന വഴിയിൽ കുത്തനെയുള്ള പടവുകൾ അസൗകര്യം തീർത്തത്​. പ്രായമുള്ളവർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും​ ഇൗ വഴി ​പോകാൻ ബുദ്ധിമുട്ടാണെന്നും വിഷയം പരിഹരിക്കണമെന്നും ഞായറാഴ്​ച വൈകീ​േട്ടാടെ യു.ഡി.എഫ്​ പ്രവർത്തകർ ആവശ്യപ്പെട്ടു. ​ഉയർന്ന ഉദ്യോഗസ്ഥരോട്​ അന്വേഷിച്ച ശേഷം പറയാമെന്നായിരുന്നു ബൂത്തിൽ ഡ്യൂട്ടിയുണ്ടായിരുന്നവർ അറിയിച്ചത്​. കെ. സുധാകരൻ എം.പി സ്ഥലത്തെത്തിയതിനെ തുടർന്നാണ്​ വിഷയം പരിഹരിച്ചത്​.​ ഉദ്യോഗസ്ഥർ പടവുകളിൽ കല്ല​ുപാകി ഉയരം കുറച്ചു. photo: sudhakaran at payambalam school പയ്യാമ്പലം ഗേൾസ്​ സ്​കൂളിലെ ബൂത്തിൽ വോട്ടർമാർക്ക്​ അസൗകര്യം തീർക്കുന്ന പടവുകൾ കെ. സുധാകരൻ എം.പി പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.