സ്വർണമോഷ്​ടാവ്​ പിടിയിൽ

കുശാൽനഗർ: കുശാൽനഗറിനടുത്ത ബസവത്തൂരിലെ തങ്കമ്മയുടെ വീട്ടിൽനിന്ന്​ 242 ഗ്രാം സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട്​ തങ്കമ്മയുടെ തോട്ടത്തിലെ റൈറ്റർ ദയാനന്ദ (25) എന്ന യുവാവിനെ ​കുശാൽനഗർ പൊലീസ്​ അറസ്​റ്റു ചെയ്​തു. ഇയാളിൽനിന്ന്​ മുഴുവൻ സ്വർണവും പിടിച്ചെടുത്തു. രണ്ടു മാസങ്ങളിലായി വിവിധ സന്ദർഭങ്ങളിലാണ്​ ഇയാൾ മോഷണം നടത്തിയത്​. ഇയാളിൽനിന്ന്​ ആറ്​ ചെയിനുകൾ, രണ്ട്​ സ്വർണവളകൾ, ഒരു സ്വർണമോതിരം എന്നിവയാണ്​ പിടിച്ചെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.