പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണം

മയ്യിൽ: മയ്യിൽ പഞ്ചായത്തിൽ എട്ട് വാർഡുകളിലെ വോട്ടർമാർ, സ്ഥാനാർഥികൾ, പോളിങ്‌ ഉദ്യോഗസ്ഥർ, ബൂത്ത് ഏജൻറുമാർ എന്നിവർക്ക് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. യു.ഡി.എഫി​ൻെറ ഒന്ന്, അഞ്ച്, ഏഴ്, 14, 15, 16, 17, 18 വാർഡുകളിലെ സ്ഥാനാർഥികളായ പി. മഞ്ജുഷ, കെ. ലീലാവതി, കെ.പി. ചന്ദ്രൻ, കെ.സി. റിഷ, മജീദ് മൊട്ടമ്മൽ, അൻസാരി മൊട്ടമ്മൽ, ജിനീഷ് ചാപ്പാടി എന്നിവർ ഹൈകോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് വിധി വന്നത്. ബൂത്തുകളിൽ വെബ് കാമറ, വിഡിയോഗ്രഫി എന്നിവ ലഭ്യമാക്കാനും ഉത്തരവായിട്ടുണ്ട്. ദീർഘകാലമായി വിദേശത്ത്‌ താമസിക്കുന്നവർ, നാട്ടിലില്ലാത്തവർ, വോട്ടുചെയ്യാൻ സാധിക്കാത്തവർ എന്നിവരുടെ പട്ടിക തയാറാക്കി ഹരജിക്കൊപ്പം കോടതിമുമ്പാകെ സ്ഥാനാർഥികൾ ഹാജരാക്കിയിരുന്നു. ഇത്തരം വോട്ടുകൾ ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷ​ൻെറ ഉറപ്പും ഹൈകോടതി രേഖപ്പെടുത്തിയിട്ടുണ്ട്. മയ്യിൽ പഞ്ചായത്തിൽ ഇത്തരത്തിലുള്ള 700ഓളം വോട്ടുകളാണ് ഹൈകോടതിയുടെ നിരീക്ഷണത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.