കോവിഡ് ചട്ടങ്ങൾ പാലിക്കാതെ പ്രചാരണം നടത്തിയതിന്​ കേസ്

കൂത്തുപറമ്പ്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രചാരണം നടത്തിയതിന് ബി.ജെ.പി സ്ഥാനാർഥിയുൾപ്പെടെയുള്ള 20ഓളം പേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. ബി.ജെ.പി കൂത്തുപറമ്പ് നഗരസഭ 13ാം വാർഡ് സ്ഥാനാർഥി ശ്രീജിമ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം തൊക്കിലങ്ങാടിയിൽനിന്ന്​ കൂത്തുപറമ്പിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനറാലി നടത്തിയതിനാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.