തലശ്ശേരിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി

സായുധ പൊലീസ് സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് തലശ്ശേരി ഡിവിഷനിൽ പൊലീസ് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതരജില്ലകളിൽ നിന്നടക്കം കൂടുതൽ പൊലീസിനെ തലശ്ശേരി നഗരത്തിനകത്തും സമീപ പഞ്ചായത്തുകളിലും വിന്യസിക്കും. സായുധ പൊലീസ് സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ശനിയാഴ്ച തലശ്ശേരിയിൽ എത്തിത്തുടങ്ങി. ഇവർക്ക് താമസിക്കാനും വിശ്രമിക്കാനും നഗരത്തിലെ വിദ്യാലയങ്ങളിൽ സൗകര്യമേർപ്പെടുത്തി. സാൻജോസ് സ്കൂൾ, സൻെറ് ജോസഫ്സ് സ്കൂൾ, ഗവ. ബ്രണ്ണൻ ട്രെയിനിങ് കോളജ് കെട്ടിടം എന്നിവിടങ്ങളിലാണ് താമസം ഏർപ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെ സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ജില്ല കോടതിയിൽ ക്രമീകരിക്കുന്ന ബൂത്തിലൊഴികെ മിക്കയിടത്തും പ്രത്യേക ജാഗ്രത വേണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തി‍ൻെറ മുന്നറിയിപ്പ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും ഹൈകോടതി നിർദേശം നൽകിയതിനാൽ കുറ്റമറ്റ രീതിയിലാവും വോട്ടിങ് ദിവസത്തെ പൊലീസ് നീക്കങ്ങൾ. ഏതാനും സ്ഥാനാർഥികൾക്കും പോളിങ് ഏജൻറുമാർക്കും എതിർ രാഷ്​ട്രീയ പാർട്ടികളിൽ നിന്ന്​ ഭീഷണിയുള്ളതിനാൽ ഇവർക്ക് പ്രത്യേക സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ ഒരിടത്തും കേന്ദ്രസേനയെ ഇറക്കുന്നില്ല. ക്രമസമാധാനം ലോക്കൽ പൊലീസാണ് ഉറപ്പുവരുത്തുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ ജില്ല െപാലീസ് മേധാവി ജി.എച്ച്. യതീഷ്ചന്ദ്ര നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.