സ്വർണക്കടത്ത്​ കേസ്​: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ -മന്ത്രി കെ.കെ. ശൈലജ

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിൽ ആരോപണങ്ങള്‍ വഴിക്കു നടക്കട്ടെയെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ എന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കണ്ണൂര്‍ പ്രസ്‌ക്ലബ് നടത്തിയ 'തദ്ദേശപ്പോര്' മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് മിഷന്‍ നാട്ടുകാരുടെ പ്രതീക്ഷയാണ്​. ഏതു സര്‍ക്കാര്‍ വന്നാലും ലൈഫ് മിഷന്‍ തുടരണം. സംസ്ഥാനത്തെ നഗരങ്ങളില്‍ ചേരികളില്ലാത്തത് ലൈഫ് മിഷന്‍ പോലുള്ള പദ്ധതികള്‍ കാരണമാണെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറി​ൻെറ വിലയിരുത്തലാകും. ആരോഗ്യ മേഖലയിലടക്കം എല്ലാ മേഖലയിലും സര്‍ക്കാര്‍ ബഹുദൂരം മുന്നേറിയിട്ടുണ്ട്. പ്രളയത്തിലും ഓഖിയിലും നിപയിലും കോവിഡിലും ജനങ്ങളുടെയടക്കം കൂട്ടായ പരിശ്രമമാണ് സഹായകരമായത്​. ആരോഗ്യ മേഖലക്ക്​ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര ഫണ്ടില്‍നിന്ന്​ ഒരു ശതമാനം മാത്രമാണ് സംസ്ഥാനത്തിനു നല്‍കുന്നത്. ഇതുകൊണ്ട് ഒന്നും ചെയ്യാനാകില്ല. കേന്ദ്രം ആരോഗ്യ മേഖലക്ക് കൂടുതൽ തുക മാറ്റിവെക്കണം. കേന്ദ്രം ഫണ്ട് നല്‍കാത്തതുകൊണ്ടാണ് സംസ്ഥാനത്തിന് മറ്റുവഴികള്‍ ആശ്രയിക്കേണ്ടിവരുന്നത്. നിലവില്‍ പ്രൈമറി ഹെല്‍ത്ത് സൻെറര്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെ 32,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പില്‍ നടക്കുന്നത്. ഡോക്ടര്‍മാര്‍ പണിമുടക്ക് സമരം ചെയ്തത് അംഗീകരിക്കില്ല. മറ്റുരീതിയിൽ രോഗികള്‍ക്കു പ്രയാസമില്ലാത്ത രീതിയില്‍ സമരം നടത്തണം. ആയുർവേദ വൈദ്യന്മാര്‍ക്ക് ആധുനിക ശാസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി, മികച്ച പരിശീലനം ലഭിച്ച വൈദ്യന്മാര്‍ക്കു മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നും ശൈലജ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.