ഏരുവേശി എട്ടാം വാർഡിൽ കർശന സുരക്ഷയൊരുക്കണമെന്ന് കോടതി

ശ്രീകണ്ഠപുരം: കള്ളവോട്ട് കേസ് വിവാദം നിലനിൽക്കുന്ന ഏരുവേശി എട്ടാം വാർഡിൽ ഇത്തവണ കർശന സുരക്ഷ ഒരുക്കാൻ ഹൈകോടതി ഉത്തരവ്. വാർഡിലെ യു.ഡി.എഫ്​ സ്​ഥാനാർഥി മധു തൊട്ടിയിൽ അഭിഭാഷകരായ വി.എ. സതീശൻ, വി.ടി. മാധവനുണ്ണി എന്നിവർ മുഖേന നൽകിയ ഹരജിയിലാണ് ഉത്തരവ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ 58 കള്ളവോട്ട് ചെയ്തതായി കാണിച്ച് കോൺഗ്രസ് നേതാവ് ജോസഫ് കൊട്ടുകാപ്പള്ളി കോടതിയെ സമീപിച്ചിരുന്നു. ഇതിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ പ്രതിയാക്കിയിരുന്നു. കള്ളവോട്ട് ചെയ്തവർക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം സാഹചര്യം ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സ്ഥാനാർഥി തന്നെ കോടതിയെ സമീപിച്ചത്. വോട്ടർമാർ വീട്ടിൽ നിന്നിറങ്ങി വോട്ട് ചെയ്ത് തിരിച്ച് വീട്ടിലെത്തുന്നതു വരെ സുരക്ഷ നൽകണം. സ്ഥിരമായി കള്ളവോട്ട് ചെയ്തും യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് സ്ഥാനാർഥി മധു തൊട്ടിയിൽ, എം.സി. രാജേഷ്, എം.സി. മഹേഷ്, സോയിച്ചൻ കുളത്തറ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.