മത്സ്യത്തൊഴിലാളികൾക്ക്​ ആശ്വാസം; മാഹി ബീച്ചിൽ മണ്ണെണ്ണ ബങ്ക് സ്ഥാപിക്കും

മാഹി: മാഹിയിലെ മത്സ്യബന്ധന ബോട്ടുകളിൽ ഇന്ധനം നിറക്കാൻ മാഹി കടലോരത്ത് മണ്ണെണ്ണ ബങ്ക് സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യത്തിന് പരിഹാരമായി. ഭാരത് പെട്രോളിയം കോർപറേഷ​ൻെറ ബങ്കാണ്​ മാഹിയിൽ സ്ഥാപിക്കുക. മണ്ണെണ്ണ വിതരണം നിർത്തലാക്കുകയും സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കുന്ന സൗകര്യം എടുത്തുകളയുകയും ചെയ്തതോടെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്കാണ് ഇതി​ൻെറ പ്രയോജനം ലഭിക്കുക. ഉയർന്ന നിരക്കിൽ മണ്ണെണ്ണ വാങ്ങേണ്ട സാഹചര്യത്തിൽ നിന്നാണ് ഇതോടെ മത്സ്യത്തൊഴിലാളികൾ രക്ഷനേടുന്നത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ മുൻകൈയെടുത്താണ്​ നടപടി വേഗത്തിലാക്കിയത്. അദ്ദേഹത്തി​ൻെറ ഇടപെടൽ വഴി ബങ്ക് സ്​ഥാപിക്കാനുള്ള സ്ഥലം മാഹി കടലോരത്ത് റവന്യൂ വകുപ്പ്​ കണ്ടെത്തുകയും അത് ഫിഷറീസ് വകുപ്പിന്​ കൈമാറുകയും ചെയ്തു. തുടർന്ന് ഭാരത് പെട്രോളിയം അധികൃതർ സ്ഥലം സന്ദർശിച്ച് ബങ്ക് സ്ഥാപിക്കാനുള്ള അനുകൂല തീരുമാനമെടുത്തു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള പുതുച്ചേരി സ്​റ്റേറ്റ് ഫിഷർമെൻ കോഓപറേറ്റിവ് ഫെഡറേഷനാണ് ബങ്ക് നടത്താനുള്ള ചുമതല. സ്ഥലം ഫെഡറേഷന് നൽകുന്നത്​ വ്യാഴാഴ്ച നടന്നു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, പുതുച്ചേരി സംസ്ഥാന ഫിഷർമെൻ കോഓപ​േററ്റിവ് ഫെഡറേഷൻ സെക്രട്ടറി ഗോവിന്ദ സാമി, ഫിഷറീസ് അസി. ഡയറക്ടർ വി. ഷാജിമ, മാഹി ഫിഷറീസ് അസി. ഡയറക്ടർ ചുമതല വഹിക്കുന്ന ഇ.പി. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഭാരത് പെട്രോളിയം അധികൃതരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.