മുഖ്യമന്ത്രി കേരളത്തിന് അപമാനം –ചെന്നിത്തല

മുഴപ്പിലങ്ങാട് (കണ്ണൂർ): യു.ഡി.എഫ് കേരള മനസ്സി​ൻെറ ശബ്​ദമായി മാറിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരെ ഭരണകാര്യങ്ങളിൽനിന്ന് മാറ്റാനോ അതുമല്ലെങ്കിൽ തള്ളിപ്പറയാനോ കഴിയാത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പെൻഷൻ വെട്ടിച്ചുരുക്കിയ ഒരു ഭീകരഭരണം ഇതിനുമുമ്പ്​ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എടക്കാട് നടന്ന മുഴപ്പിലങ്ങാട് യു.ഡി.എഫ് കുടുംബസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ കെ. സുരേഷ് മായനലി, കെ.പി.സി.സി സെക്രട്ടറിമാരായ വി.എ. നാരായണൻ, സജീവ് മാറോളി, പുതുകുടി ശ്രീധരൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് സംഘടന ചുമതലയുള്ള എം.കെ. മോഹനൻ, സത്യൻ വണ്ടിച്ചാൽ, അഡ്വ. ഇ.ആർ. വിനോദ്, ജില്ല പഞ്ചായത്ത് ചെമ്പിലോട് ഡിവിഷൻ സ്ഥാനാർഥി ഷക്കീർ മൗവ്വഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.