അഴിമതിക്കെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടത് ഗ്രാമങ്ങളിൽ നിന്ന് -മുനവറലി ശിഹാബ് തങ്ങൾ

അഞ്ചരക്കണ്ടി: അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാറിനെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടത് ഗ്രാമസഭകളിൽ നിന്നും വാർഡ് തലത്തിൽ നിന്നുമാണെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. വേങ്ങാട് ചാലുപറമ്പിൽ നടന്ന യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ഇതിനൊരു അവസരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് പ്രചാരണം ഉദ്ഘാടനം ചെയ്തു. സി.പി. സലീം അധ്യക്ഷത വഹിച്ചു. അബ്​ദുറഹിമാൻ കല്ലായി, കൂർമ ജയൻ, കെ.എൻ. മുഹമ്മദ്, കെ.എൻ. ഹുസൈൻ, വി.കെ. മുഹമ്മദ്, കെ.പി. ബീരാൻ ഹാജി, സി.പി. ഷുഹൈബ്, ടി. അബ്​ദുൽ ഖാദർ, പൊയിൽ ഹുസൈൻ, സി.പി. സമീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.