പാഴ്തുണി ശേഖരിച്ച്​ മാതൃകയായി ഹരിത കർമസേന

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ 1,600ലേറെ വീടുകളിൽ നിന്ന് 15,000 കിലോ പാഴ്തുണി കോവിഡ് കാലത്ത് ശേഖരിച്ച് ഹരിതസേന പ്രവർത്തകർ മികവ് കാട്ടി. ശേഖരിച്ച തുണികളിൽ ആറ് ടൺ തുണി ഗ്രീൻ വേർമ്സ് എന്ന സ്ഥാപനത്തി​ൻെറ സഹായത്തോടെ തമിഴ്നാട്ടിലെ സിമൻറ്​ ഫാക്ടറിയിലേക്ക് കയറ്റിയയച്ചു. തുണി കയറ്റിയയച്ച വാഹനത്തി​ൻെറ ഫ്ലാഗ് ഓഫ് ഷെഡ്രിങ്​ യൂനിറ്റിൽ ചോമ്പാൽ സി.ഐ ടി.എൻ. സന്തോഷ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹരിത കർമസേന ലീഡർ എ. ഷിനി, ഗ്രീൻ വേർമ്സ് കോഴിക്കോട് പ്രോജക്ട് കോഓഡിനേറ്റർ എ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.