Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 12:01 AM GMT Updated On
date_range 11 Dec 2020 12:01 AM GMTപാഴ്തുണി ശേഖരിച്ച് മാതൃകയായി ഹരിത കർമസേന
text_fieldsbookmark_border
മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ 1,600ലേറെ വീടുകളിൽ നിന്ന് 15,000 കിലോ പാഴ്തുണി കോവിഡ് കാലത്ത് ശേഖരിച്ച് ഹരിതസേന പ്രവർത്തകർ മികവ് കാട്ടി. ശേഖരിച്ച തുണികളിൽ ആറ് ടൺ തുണി ഗ്രീൻ വേർമ്സ് എന്ന സ്ഥാപനത്തിൻെറ സഹായത്തോടെ തമിഴ്നാട്ടിലെ സിമൻറ് ഫാക്ടറിയിലേക്ക് കയറ്റിയയച്ചു. തുണി കയറ്റിയയച്ച വാഹനത്തിൻെറ ഫ്ലാഗ് ഓഫ് ഷെഡ്രിങ് യൂനിറ്റിൽ ചോമ്പാൽ സി.ഐ ടി.എൻ. സന്തോഷ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹരിത കർമസേന ലീഡർ എ. ഷിനി, ഗ്രീൻ വേർമ്സ് കോഴിക്കോട് പ്രോജക്ട് കോഓഡിനേറ്റർ എ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story