ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കാൻ നീക്കമെന്ന് യു.ഡി.എഫ്

പഴയങ്ങാടി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്​ പുതിയങ്ങാടി പ്രദേശത്തെ മുസ്‌ലിം ലീഗ് പ്രവർത്തകരെ ജാമ്യം കിട്ടാത്ത വകുപ്പ് ചേർത്ത് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കാൻ നീക്കം നടത്തുന്നതായി മാടായി പഞ്ചായത്ത്‌ യു.ഡി.എഫ് കമ്മിറ്റി. രണ്ടുദിവസം മുമ്പ്​ പുതിയങ്ങാടി മേഖലയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ ആനയിച്ചു നടത്തിയ റാലിയിലേക്ക് ബൈക്ക് കയറ്റി ഉണ്ടാക്കിയ പ്രശ്നം കുത്തിപ്പൊക്കിയാണ്‌ പൊലീസ് കള്ളക്കേ​െസടുത്തത്. സ്​റ്റേഷൻ ജാമ്യമെടുക്കാൻ പറ്റുന്ന കേസ്, ജാമ്യം കിട്ടാത്ത വധശ്രമ വകുപ്പ് ചേർത്തു മാറ്റിയത് സി.പി.എമ്മി​ൻെറ ഇടപെടൽ മൂലമാണ്. പൊലീസിനെ ഉപയോഗിച്ച് യു.ഡി.എഫ് വിജയം അട്ടിമറിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി നേരിടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യക്തമാക്കി. നീതി ലഭിച്ചില്ലെങ്കിൽ പൊലീസ് സ്​റ്റേഷൻ മാർച്ച്‌ ഉൾപ്പെടെ സമരപരിപാടികൾ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കെ.വി. രാമചന്ദ്രൻ മാസ്​റ്റർ, എസ്.കെ.പി. സക്കറിയ, പി.പി. കരുണാകരൻ മാസ്​റ്റർ, പി.ഒ.പി. മുഹമ്മദലി ഹാജി, അഡ്വ. നൗഷാദ് വാഴവളപ്പിൽ, പി.എം. ഷെരീഫ്, സുധീർ വെങ്ങര, ഒ. ബഷീർ, കെ.വി. ഉമേഷ്‌. എൻ. മൂസ മാസ്​റ്റർ, എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.