തലശ്ശേരി ജില്ല കോടതിയിൽ ഒരുജീവനക്കാരന് കൂടി കോവിഡ്​

ന്യായാധിപന്മാരും ജീവനക്കാരുമടക്കം 85 േപരെ പരിശോധിച്ചതിലാണ്​ ഒരുജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്​ തലശ്ശേരി: ജില്ല കോടതിയിലെ ന്യായാധിപന്മാരും ജീവനക്കാരും വ്യാഴാഴ്ച കോവിഡ് ആൻറിജൻ പരിശോധനക്ക് വിധേയരായി. ജില്ല കോടതിയിലെ ക്ലർക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ന്യായാധിപന്മാർ ഉൾപ്പെടെയുള്ളവർ പരിശോധനക്ക് തയാറായത്. ജില്ല കോടതി ഓഫിസ് വരാന്തയിലായിരുന്നു പരിശോധന. തലശ്ശേരി ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.വി. ജയകുമാർ, ന്യായാധിപന്മാരായ തങ്കച്ചൻ (എം.എ.സി.ടി), ശങ്കരൻ നായർ (കുടുംബ കോടതി), എം. തുഷാർ (രണ്ടാം അഡീഷനൽ ജില്ല കോടതി), സി.ജി. ഘോഷ (സ്പെഷൽ പോക്സോ കോടതി), സുരേഷ് (സി.ജെ.എം കോടതി), ഹരിപ്രിയ പി. നമ്പ്യാർ (പ്രിൻസിപ്പൽ സബ് കോടതി), രാമു രമേഷ് ചന്ദ്രഭാനു (അഡീഷനൽ സബ് േകാടതി), സിറാജുദ്ദീൻ (അഡീഷനൽ സി.ജെ.എം കോടതി), സി. സുരേഷ് (ലീഗൽ സർവിസ് അതോറിറ്റി- സബ് ജഡ്ജി) എന്നിവരാണ് പരിശോധനക്ക് സന്നദ്ധരായത്. കോടതി ഉദ്യോഗസ്ഥരും രാവിലെ തന്നെ പരിശോധനക്കെത്തി. കൊളശ്ശേരി യു.പി.എച്ച്.സിയിലെ ആരോഗ്യവിഭാഗം ജീവനക്കാരാണ് കോടതിയിലെത്തി സാമ്പിൾ ശേഖരിച്ചത്. ആകെ 85 േപരെ പരിശോധിച്ചതിൽ ഒരുജീവനക്കാരന് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. രോഗബാധിതനുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിലുള്ളവർ ക്വാറൻറീനിൽ പോവണമെന്ന ആരോഗ്യ വിഭാഗത്തി‍ൻെറ നിർദേശത്തെ തുടർന്ന് ജില്ല ജഡ്ജി ഉൾപ്പെടെ കഴിഞ്ഞ നാല് ദിവസമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതേത്തുടർന്ന് തിങ്കളാഴ്ച മുതൽ ജില്ല കോടതി പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.