സി.പി.എം ഭരണത്തില്‍ സകല മേഖലയിലും കെടുകാര്യസ്ഥത -ഷമ മുഹമ്മദ്

ചെറുപുഴ: പിണറായിയുടെ ഭരണത്തില്‍ സകല മേഖലയിലും കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന്​ എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തി​ൻെറ ഭാഗമായി പുളിങ്ങോമില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഷാജന്‍ ജോസ് അധ്യക്ഷത വഹിച്ചു. ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. ചെറുപുഴ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ എ.ജി. മുത്തലിബ്, എം.കെ. ഇബ്രാഹിം, ആൻറണി വളവനാട്ട്, സ്ഥാനാര്‍ഥികളായ മഹേഷ് കുന്നുമ്മല്‍, എ.സി. പൗലോസ്, മുഹമ്മദ് ഷമ്മാസ്, മഹമൂദ് ഹാജി, ഷാജന്‍ ജോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.