അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു കണ്ണൂർ: കോഴിക്കോട് ഇംഹാന്‍സില്‍ പോസ്​റ്റ്​ ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ്​ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്‌സിങ്​/ബി.എസ്​സി നഴ്‌സിങ്​/പോസ്​റ്റ്​ ബേസിക് ബി.എസ്​സി നഴ്‌സിങ്​ ആണ് യോഗ്യത. പ്രതിമാസം 7000 രൂപ സ്​റ്റൈപ്പൻറ്​ ലഭിക്കും. അപേക്ഷ ഡിസംബര്‍ 22നകം സമര്‍പ്പിക്കണം. അപേക്ഷഫോറം ഇംഹാന്‍സ് ഓഫിസില്‍ നിന്ന് നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോണ്‍: 9745156700, 9605770068.​െഗസ്​റ്റ്​ ലെക്​ചറര്‍ ഒഴിവ്കണ്ണൂർ: കൃഷ്​ണമേനോന്‍ ഗവ. വനിത കോളജില്‍ ജേണലിസം വിഭാഗത്തില്‍ ​െഗസ്​റ്റ്​ ലെക്​ചററെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടറുടെ ഓഫിസില്‍ രജിസ്​റ്റര്‍ ചെയ്​ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21ന് രാവിലെ 11ന്​ പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്​ചക്ക് ഹാജരാകണം. ഫോണ്‍: 04972746175.താല്‍ക്കാലിക നിയമനംകണ്ണൂര്‍: ഗവ. എൻജിനീയറിങ്​ കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി, ഫിസിക്‌സ് വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റ് അല്ലെങ്കില്‍ പിഎച്ച്.ഡിയുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 12ന് രാവിലെ 11ന്​ പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്​ചക്ക് ഹാജരാകണം. അപേക്ഷ ക്ഷണിച്ചുകണ്ണൂർ: പെരിങ്ങോം ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ ഒഴിവു വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്‌പെക്​ടസും ഓഫിസില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ 100 രൂപ ഫീസ് സഹിതം വെള്ളിയാഴ്​ച വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 04985 236266, 9446771225................................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.